കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തില്‍ കിഴക്കടമ്പ് പ്രദേശത്തുനിന്നും നിരവധി സിപി എം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. കിഴക്കടമ്പില് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മെമ്പര്‍ഷിപ്പ് നല്കി പ്രവര്‍ത്തകരെ സ്വീകരിച്ചു. അനു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, നേതാക്കളായ കെ.കെ.വിപിനചന്ദ്രന്‍, എം.എ.അഭയകുമാര്‍, സജീഷ്, അരുണ്‍, ആല്ബിന് തങ്കച്ചന്, രജീഷ്, ശരത്ലാല്, രോഹിത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: