പാലാ: പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന് ജനങ്ങളെ ബോധവന്മാരാക്കുന്നതില് നമ്മള് പരാജയപ്പെട്ടുവെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. പൊതുപ്രവര്‍ത്തകരുടെയും ജനനേതാക്കളുടെയും മനസ്സിലെ മാലിന്യമാണ് ആദ്യം സംസ്കരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബയോക്ലിന്‍ ഉപയോഗിച്ചുളഅള സംസ്കരണ സംവിധാനം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും അതിനുവേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മാലിന്യത്തിന്റെ മൂല്യം പാഴല്ല, പാഴാക്കല്ലേ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മാലിന്യം എന്ന് പരക്കെ വിളിക്കുന്ന വസ്തുക്കളെ വിഭവം എന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്നും വിഭവം സംസ്കരിച്ച് ജൈവ വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ്തന്റെ ഗവേഷണഫലമായ ബയോക്ലീന്‍ ഉപയോഗിച്ച് നടപ്പിലാക്കി വരുന്നതെന്നും സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച ഡോ.ജോഷി വി.ചെറിയാന് പറഞ്ഞു. വന്‍കിട യന്ത്രസാമഗ്രികള്‍ വേണ്ടാത്ത പരിസ്ഥിതി സൗഹൃദ സംവിധാനമാണിത്.
വക്കച്ചന് മറ്റത്തില്‍, അഡ്വ.ജോര്‍ജ് സി.കാപ്പന്, തോമസ് പീറ്റര്‍, സെലിജോര്ജ്, സണ്ണിവെളുത്തേടത്തുപറമ്പില്, കുഞ്ഞുമോന് ചേര്‍ത്തല, ടോം, ഡോ.ചന്ദ്രികാദേവി, ഫാ.ഫിലിപ്പ് കട്ടക്കയം, ഡോ.രാജ ഡി.കൃഷ്ണപുരം, ഡോ.സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: