തിടനാട്: തിടനാട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദേവീഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5ന് പ്രസിഡന്റ് കെ.പി.രാമകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പാല ശ്രീരാമകൃഷ്ണാശ്രമാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് ഭദ്രദീപം തെളിയിക്കും. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സി.പി.ചന്ദ്രന് നായര്‍, അഡ്വ.കെ.എംസന്തോഷ്കുമാര്, ടി.എസ്.ശ്രീധരന്, മോഹന്‍ ഡി.വള്ളോപ്പള്ളി, കെ.ആര്.തങ്കച്ചന് എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 7.30ന് ആചാര്യ മനോഹരിഅമ്മ മാഹാത്മ്യപ്രഭാഷണം നടത്തും. നാളെ 10ന് ഭൂമിപൂജ, 20ന് 10ന് കുമാരിപൂജ, 21ന് 10.30ന് ദേവീചൈതന്യഘോഷയാത്ര, 22ന് രാവിലെ 10ന് ശനീശ്വരപൂജ, 23ന് 10.30ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവന്ദന് നായര്‍ക്ക് സ്വീകരണം, 25ന് 10ന് സര്‍വ്വൈശ്വര്യപൂജ, ശിവരാത്രിദിനമായ 27ന് 12.30ന് മംഗളാരതി, നവാഹസമര്പ്പണം, വൈകിട്ട് 7ന് സംഗീതസദസ്സ്, 8ന് നൃത്തസന്ധ്യ, 12ന് ശിവരാത്രിപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍. പത്രസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് കെ.പി.രാമകൃഷ്ണന് നായര്‍, സെക്രട്ടറി എം.എന്‍.രാജു, രാജേന്ദ്രബാബു, കെ.കെ.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: