മഞ്ചേരി: വളര്‍ന്നുവരുന്ന തലമുറകള്‍ വിദ്യാഭ്യാസമുള്ളവരാണെങ്കിലും സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ അഭാവം അവരെ വഴിതെറ്റിക്കുന്നു. അതുകൊണ്ട് സാംസ് കാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശശ്യമാണെന്ന് കേരള സാഹിത്യസമിതി സംസ്ഥാന സെക്രട്ടറി കാസിം വാടാനപ്പള്ളി പറഞ്ഞു. അമൃതഭാരതീ വിദ്യാപീഠത്തിന്റെ സംസ്ഥാന ആശീര് വാദ സഭയില്‍ ആശീര്‍വാദ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ര് കെ.സി ഗോപി ആശീര് വാദ സഭ ഉദ്ഘാടനം ചെയ്തു. അമൃതഭാരതി വിദ്യാപീഠം പരീക്ഷാ സഞ്ചാലകന് ഡോ. എം വി നടേശന് മുഖ്യപ്രഭാഷണം നടത്തി. പ്രബോധിനി, സാന്ദീപനി, ഭാരതീ പരീക്ഷകളിലെ റാങ്കുജേതാക്കള്ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. വിശ്വസംസ്കൃത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയ പണ്ഡിതരത്നം പുരസ്കാരം നേടിയ ഡോ. ജി ഗംഗാധരന് നായരെ പ്രൊഫ. സി.ജി രാജഗോപാല്‍ ആദരിച്ചു. അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ. ജി. ഗംഗാധരന് നായര്‍ അധ്യക്ഷതവഹിച്ചു. ഡോ. എം.പി ഉണ്ണികൃഷ്ണന്, എം.കെ സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: