കാഠ്മണ്ഡു: നേപ്പാളില്‍ പറന്നുയര്‍ന്ന യാത്രാവിമാനം തകര്‍ന്ന് പതിനഞ്ച് യാത്രക്കാര്‍ മരിച്ചതായി സംശയം. തലസ്ഥാനമായ കാഠ്മണ്ഡുവിന് 360 കിലോ മീറ്റര്‍ അകലെയുള്ള ജുംലയിലേക്ക് യാത്രതിരിച്ച നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് കാണാതായത്.പൊഖാറ എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് അധികംതാമസിയാതെ വിമാനത്തിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിഞ്ചുകുട്ടിയടക്കമുള്ള യാത്രക്കാര്‍ക്കു പുറമെ മൂന്ന് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രികരിലൊരാള്‍ വിദേശിയാണെന്നും പറയപ്പെടുന്നു. വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട മേഖലയില്‍ രണ്ട് ഹെലികോപ്റ്റുകള് ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്.
മോശം വിമാന സര്‍വീസുകള്‍ക്ക് കുപ്രസിദ്ധമായ രാജ്യമാണ് നേപ്പാള്‍. 1949ല്‍ സേവനം ആരംഭിച്ചതിനുശേഷം 70 വിമാന അപകടങ്ങളിലായി 700ലധികംപേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ ഡിസംബറില്‍ നേപ്പാളിലെ എല്ലാ വിമാനക്കമ്പനികളെയും യൂറോപ്യന്‍ യൂണിയന് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: