തൃക്കരിപ്പൂറ്‍: കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ സ്വപ്നം അടുത്ത പാര്‍ലമെണ്റ്റ് തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി ദേശീയസമിതി അംഗം സി.കെ.പത്മനാഭന് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ കോണ്‍ഗ്രസിണ്റ്റെ അന്ത്യവും കുറിക്കപ്പെടും. പേക്കടം മാരാര്‍ജി സ്മൃതി മന്ദിരത്തിണ്റ്റെ വാര്‍ഷി കാ ഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിണ്റ്റെ ആത്മാഭിമാനം പണയപ്പെടുത്തിയ പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തില്‍ നിന്നും ലോകത്തിണ്റ്റെ നെറുകയിലേക്ക് ഭാരതം പറന്നുയരാന്‍ പോവുകയാണ്. രാജ്യത്തിണ്റ്റെ കരുത്ത് മനസിലാക്കിയ നേതാവാണ് നരേന്ദ്രമോദി. രാജ്യം കാക്കേണ്ട സൈനികരുടെ മനോവീര്യം കെടുത്തിയ പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. ഇന്ത്യയുടെ ശക്തിയുടെ ഏഴയലത്ത് എത്താത്ത ചെറുരാജ്യങ്ങള്‍ പോലും ഇന്ന് നമ്മെ ധിക്കരിക്കുന്നു. കരുത്തുള്ള രാജ്യത്തിന് കരുത്തുറ്റ പ്രധാനമന്ത്രിയെയും ആവശ്യമാണ്. അഴിമതിയുടെ ഘോഷയാത്രയാണ് കോണ്‍ഗ്രസ് ഭരണത്തില്‍ കണ്ടത്. ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ കേട്ട് മോഹാലസ്യപ്പെടുകയായിരുന്നു സാധാരണ ജനങ്ങള്‍. ൨൫ ലക്ഷം കോടിയുടെ കള്ളപ്പണമാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുപിടിക്കും. ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിണ്റ്റെ കാറ്റ് കേരളത്തിലും ദൃശ്യമാണ്. മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന മോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകും. അഭിപ്രായ സര്‍വ്വേകള്‍ മുഴുവനും ബിജെപി ഭരണത്തിലെത്തുമെന്ന് വ്യക്തമാക്കുകയാണ്. കേരളത്തിലും ഈ സാഹചര്യം പ്രയോജനപ്പെടും. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ജനങ്ങള്‍ ഉപേക്ഷിക്കുകയാണ്. കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ കേന്ദ്രത്തിലെത്തിയാല്‍ ഒന്നാകുന്ന കാഴ്ച പുതിയതല്ല. ഒരേ രാഷ്ട്രീയ ഭാണ്ഡം പേറുന്നവരെ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കയണം. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ കേരളത്തില്‍ നിന്നും ഒരു പ്രതിനിധി ഉണ്ടാകണമെന്നും അതിനുവേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാഗതസംഘം ചെയര്‍ മാന്‍ കെ.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വ.കെ.കെ.ബലറാം മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്, ബിഎംഎസ് മേഖലാസെക്രട്ടറി എ.രാജീവന്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ടി.വി.ഷിബിന്‍, കെ.കുഞ്ഞിരാമന്, കൂവാരത്ത് മനോഹരന് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ദാമോദരന്‍ സ്വാഗതവും ടി.വി.സുരേശന് നന്ദിയും പറഞ്ഞു. തൃക്കരിപ്പൂറ്‍ ടൗണില്‍ നിന്നും നേതാക്കളെ ഘോഷയാത്രയായാണ് പേക്കടം മാരാര്‍ജി മന്ദിരത്തിലേക്ക് സ്വീകരിച്ചത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്നലെ മെഗാസ്റ്റേജ് ഷോ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: