കൊച്ചി: റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് നിയമപരിരക്ഷ നല്കുമെന്നു മന്ത്രി കെ.എം. മാണി. റസിഡന്റ്സ് അസോസിയേഷനുകള്‍ അതാതു പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനത്തെ ത്വരിതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. റസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ഓഫ് കേരള(റാക്ക്)യുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അസോസിയേഷനുകള്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. അവരുടെ കൂട്ടായ്മയാണ് ഇതിനുകാരണം. ഇന്ന് അണുകടുംബങ്ങളായാതിനാല് കുടുംബ ബന്ധങ്ങള്‍ ഇല്ലാതായി. എന്നാല്‍ ഈ വിടവ് നികത്താന്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ സഹായിക്കുന്നതായും കെ.എം. മാണി പറഞ്ഞു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരുന്നു. പി. രാജീവ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്, ഡൊമിനിക് പ്രസന്റേഷന്, ഐജി ബി. സന്ധ്യ, റാക്ക് സംസ്ഥാന പ്രസിഡന്റ് ഹാഷിം പാറക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വനിതാ സമ്മേളനവും സംസ്ഥാന കൗണ്‍സില്‍ യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: