കോട്ടയം: ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ ഗുരുധര്‍മ്മ പ്രചാരണസഭ നയിക്കുന്ന ഗുരുസന്ദേശയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 10നു മുണ്ടക്കയം പാലത്തിനു സമീപം എത്തിച്ചേരുന്ന യാത്രയെ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു ദൈവദശകം ആലപിച്ചുകൊണ്ടാണ് വരവേല്‍ക്കുന്നത്.
ഗുരുദേവന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ച അരുവിപ്പുറം പ്രതിഷ്ഠയുടെ ശതോത്തര രജതജൂബിലിയും ആലുവാ അദ്വൈതാശ്രമം ശതാബ്ദിയും ദൈവദശകം രചനാ ശതാബ്ദിയുടെയും ഭാഗമായാണ് ഗുരുസന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഗുരുധര്‍മ്മ പ്രചാരണ സഭാ വൈസ് പ്രസിഡന്റ് അമയന്നൂര്‍ ഗോപി, പിആര്‍ഒ ഇ.എം.സോമനാഥന്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശ്രീനാരായണ പ്രസാദ്, കേന്ദ്രസമിതിയംഗങ്ങളായ കൃഷ്ണാസുഭാഷ്, പി.കമലാസനന് എന്നിവര്‍ അറിയിച്ചു.
തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന സന്ദേശയാത്രയിലുടനീളം മദ്യത്തിനും എതിരെയുള്ള സന്ദേശങ്ങളാകും പ്രചരിപ്പിക്കുക. 23ന് അരുവിപ്പുറത്ത് യാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: