നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഴുവന്‍ പ്രതികളെയും ഗൂഢാലോചകരേയും കണ്ടെത്താന്‍ മന്ത്രി ആര്യാടന് മുഹമ്മദ് രാജിവെച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി ദേശീയ സമിതതിയംഗം ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആഭ്യന്തരമന്ത്രി സ്ഥലംമാറ്റിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെയാണ് ഇപ്പോഴും അന്വേഷണസംഘത്തിലുള്ളത്. തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കുകയാണ്. ആര്യാടന് ഷൗക്കത്തിന്റെയും ആര്യാടന് ആസാദിന്റെയും ഓഫീസുകളിലെ ജോലിക്കാരിയായിരുന്നിട്ടും അവരെ ചോദ്യംചെയ്യാനോ അവിടെ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ ചോദ്യംചെയ്യാനോ തയ്യാറായിട്ടില്ല. ബിജുനായരെ ശാസ്ത്രീയമായി ചോദ്യംചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാധയെ കാണാതായിട്ട് സഹോദരന് ആര്യാടനോട് പറഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഷൗക്കത്തിനെയും ആസാദിനെയും ചോദ്യംചെയ്യണം. കൊലക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: