ചോറ്റാനിക്കര: അമ്മേനാരായണ, ദേവീനാരായണ നാമജപത്താല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ മകം തൊഴുതു പുണ്യംനേടി. രാവിലെ ശാസ്താ സമേതയായി എഴുന്നള്ളി ഓണക്കുറ്റി ചിറയില്‍ ആറാട്ടുകഴിഞ്ഞ് പറയ്ക്കുശേഷം ഏഴാനകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവി അകത്തുവന്നു. തുടര്‍ന്ന് നിത്യ ചടങ്ങുകള്‍, നവഗാഭിഷേകം, ഉച്ചപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം അലങ്കാരത്തിനായി നടയടച്ചു.
ഉച്ചയ്ക്ക് രണ്ടിന് മിഥുനലഗ്നത്തില്‍ സര്‍വ്വാഭരണങ്ങളും ഉടയാടയും പുഷ്പാലങ്കാരങ്ങളുമായി അഭയവരദമുദ്രകളോടെയുള്ള തങ്കഗോളക ചാര്‍ത്തിയതിനുശേഷം മംഗളവരദായിനിയായ ദേവിയുടെ നട മേല്‍ശാന്തി വെങ്കട്ടന്‍ എമ്പ്രാന്തിരിയാണ് തുറന്നത്. അഷ്ടലക്ഷ്മീ മുദ്രാങ്കീതമായ വെള്ളിവാതില്‍ തുറന്നപ്പോള്‍ ഭക്തസഹസ്രങ്ങളില്‍ നിന്ന് അമ്മേനാരായണ നാമങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. രാത്രി ഒമ്പത് മണിവരെ ദര്ശനത്തിരക്കുണ്ടായിരുന്നു.
മകം തൊഴാന്‍ ഈ വര്‍ഷം വിഐപികള്‍ക്ക് പ്രത്യേക പരിഗണനക കൊടുക്കാഞ്ഞതിനാല്‍ ഭക്തര്‍ക്ക് തടസമില്ലാത്ത ദര്‍ശന സൗകര്യം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: