മൂവാറ്റുപുഴ: സഹകരണാത്മകമായ സമൂഹ ജീവിതത്തി ന് അര്‍ത്ഥവത്തായ ദിശാബോ ധം നല്കാന് ആരാധനാലയങ്ങള്‍ക്ക് കഴിയണമെന്ന് യോ ഗക്ഷേമസഭ സംസ്ഥാന പ്ര സിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി. മൂവാറ്റുപുഴ ആനിക്കാട് തിരുവും പ്ലാവില്‍ മഹാദേവ ക്ഷേത്രത്തിലെ ശിവമഹാപുരാണ ഏകാദശാഹയജ്ഞത്തിനു മു ന്നോടിയായി നടന്ന സാംസ് കാരിക സമ്മേളനം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ബോധം സമൂഹത്തിലേക്ക് പകരാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയണം. സാമൂഹിക പ്രതിബദ്ധത മനസിലാക്കി ജീവിക്കേണ്ട കാലമാണിതെന്നും അവനവ ന്റെ ഉള്ളിലെ ഈശ്വരനെ തി രിച്ചറിയുകയാണ് ആദ്യം വേ ണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മാനേജിംഗ് ട്രസ്റ്റി ആനിക്കാട്ടില്ലം എ.വി. ദാമോദരന്‍ ഇളയത് അദ്ധ്യക്ഷത വഹിച്ചു. ‘ശിവകടാക്ഷം’ സാധുജന സമര്പ്പണനിധിയു ടെ സമര്‍പ്പണം മുന്‍ എം എല്‍എ ബാബുപോള്‍ നിര്‍വ്വഹിച്ചു. ആവോലി പഞ്ചായ ത്ത് പ്രസിഡന്റ് മേരി ബേ ബി, പഞ്ചായത്തംഗം ശാന്ത കരുണാകരന്, മൂവാറ്റുപുഴ എന്‍എസ്എസ് യൂണിയന് പ്ര സിഡന്റ് പി.കെ. രാധാകൃഷ് ണന് നായര്‍, മലയാള ബ്രാ ഹ്മണ സമാജം ജില്ല പ്രസിഡന്റ് വിഎന്ടി നമ്പൂതിരി, വിശ്വകര്‍മ്മ സഭ താലൂക്ക് യൂ ണിയന്‍ സെക്രട്ടറി പി.വി. ചന്ദ്രന് ഡോ. പി.കെ. ശങ്കരനാരായണന്, യജ്ഞം രക്ഷാധികാരി സി.വി. കുഞ്ഞപ്പന് ചാലക്കര, ജനറല്‍ കണ്‍വീന ര്‍ അനന്തപ്പന്‍ നായര്‍, അഡ് മിനിസ്ട്രേഷന് ഡയറക്ടര്‍ എ.വി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാഗവതാചാര്യന്‍ ഡോ. കെ. ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ആദരിച്ചു.
വൈകിട്ട് ഭദ്രദീപ പ്രതിഷ് ഠയ്ക്ക് ശേഷം മാടശ്ശേരി നീലകണ്ഠന് നമ്പൂതിരി അനുഗ്ര ഹ പ്രഭാഷണം നടത്തി. തുട ഋന്ന് യജ്ഞാചാര്യന്‍ മൂവാറ്റുപുഴ സജീവ് മംഗലത്തിന്റെ നേതൃത്വത്തില്‍ ശിവമഹാപുരാണ മാഹത്മ്യ പാരായണ വും പ്രഭാഷണവും നടത്തി. 26 വരെയാണ് യജ്ഞം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: