പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവിലെ കുംഭപ്പൂരമഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പകല്‍പ്പൂരം ഇന്ന് നടക്കും. പാമ്പാടി കാളച്ചന്ത ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ രാവിലെ 10ന് ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ചെറുവള്ളിക്കാവ് ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് കെ.പ്രസന്നന് അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ചെറിയാന് ഉദ്ഘാടനം നിര്‍വ്വഹിക്കും. അഖിലഭാരത ഭാഗവതസത്രം ചെയര്‍പേഴ്സണ്‍ രേണുക വിശ്വനാഥന് പകല്‍പൂര സന്ദേശം നല്‍കും. രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തും. കുംഭകുട ഘോഷയാത്ര, ചെണ്ടമേളം, മയിലാട്ടം, മാനാട്ടം, ആദിവാസിനൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് ചാരുത പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: