നിന്റെ അന്തര്‍സ്ഥിതനായ ആത്മാവിനെക്കുറിച്ച ന്വേഷിക്കണമെങ്കില് ആദ്യമായി നിന്റെ ഗുരുവിനെക്കുറിച്ചുള്ള അധ്യയനത്തോടെ ആരംഭിക്കൂ. (ഗുരുവിനെ) അദ്ദേഹത്തെക്കുറിച്ച് എത്രത്തോളം ജ്ഞാനം പ്രാപ്തമാക്കുന്നോ അത്രത്തോളം അധികം നിന്റെ നിജസ്വരൂപത്തെക്കുറിച്ചുള്ള അവഗാഹം നീ നേടുന്നു. കാരണം, ഗുരു നിനക്ക് ജ്ഞാനം പകരാന്‍ നിന്റെ മുന്നില്‍ നില്ക്കുന്നു എന്ന് നീ ചിന്തിക്കുന്നു എങ്കിലും, നിന്റെ മനസ്സ് നിശ്ചലമായിരിക്കുമ്പോള്‍ നിന്റെ അന്തര്‍സ്ഥിതനായ ഗുരു നിന്നോട് സംസാരിക്കുന്നു. അജ്ഞാനത്തില്‍ നിന്നും നിന്നെ തട്ടിയുണര്‍ത്തുന്നു. ഈ ആനന്ദം ഒരു ദിവസം തീര്‍ച്ചയായും നീ അനുഭവിക്കും എന്ന് ഞാന്‍ നിന്നോട് വാഗ്ദാനം ചെയ്യട്ടെ. എന്നാലും, ഏതുരീതിയിലും എന്നെ അന്വേഷിച്ച് കണ്ടെത്താന്‍ നീ ആത്മാര്‍ത്ഥമായി യത്നിക്കൂ. ഏത് ദിനമാണോ നിന്റെ അന്വേഷണം സമാപിക്കുന്നത്, അന്ന് എന്നെക്കുറിച്ചുള്ള അധ്യയനം പൂര്‍ണമാകും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: