പുല്‍പ്പള്ളി: പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ ഗുണ്ടല്പേട്ടയ്ക്കടുത്ത ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാസാ(16)ണ് മരിച്ചത്. മദൂരിനടുത്തെ കക്കല്‍തൊണ്ടി ചിറയില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുവന്ന പുല്‍പ്പള്ളി മാരപ്പന്മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന് അബ്ദു റഹ്മാനെ(23) നാട്ടുകാര്‍ പിടികൂടി ഗുണ്ടല്‍പേട്ട പോലീസില്‍ ഏല്‍പ്പിച്ചു.
പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയായ അനഘ ഇന്നലെ രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന അബ്ദു റഹ്മാന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഗുണ്ടല്‍പേട്ട പോലീസ് അബ്ദു റഹ്മാനെ അറസ്റ്റുചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ദീപ്തിയാണ് അനഘയുടെ അമ്മ. സഹോദരന് അനന്തൂദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: