മുണ്ടക്കയം: എറണാകുളം സ്വദേശിയായ യുവതിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെടുകയും പിന്നീട് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത പുഞ്ചവയല്‍ കിഴക്കേതില്‍ ദീപുലാലി (36)നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാദമായ വൈപ്പിന്‍ കേസിലെ ഇരയായ പെണ്‍കുട്ടി കാഞ്ഞിരപ്പള്ളി സിഐയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ദീപുവിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. 2012 ആഗസ്റ്റിലാണ് ദീപു എറണാകുളം സ്വദേശിയായ യുവതിയെ മിസ്ഡ്കോളിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്കി ദീപു പെണ്‍കുട്ടിയെ പുഞ്ചവയലിലെ വീട്ടിലും മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലെ ലോഡ്ജിലും എത്തിച്ച് പലതവണ പീഡിപ്പിച്ചു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി. പിന്നീട് ദീപു വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും യുവതിയെ ഗള്‍ഫില്‍ ജോലിയുള്ള ചെങ്ങന്നൂര്‍ സ്വദേശി വിവാഹം ചെയ്യുകയും ചെയ്തു. ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിന് ശേഷം ദീപു വീണ്ടും യുവതിയെ സമീപിക്കുകയും ഭര്‍ത്താവിനെ കാര്യങ്ങള്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കുകയുമായിരുന്നു. താലിമാല ഉള്‍പ്പെടെ വിറ്റ് യുവതി മൂന്ന് തവണയായി ദീപുവിന് 73,000 രൂപ നല്കി. വീണ്ടും ദീപു ഒരു ലക്ഷംരൂപ ആവശ്യപ്പെട്ടപ്പോള്‍ യുവതി കാഞ്ഞിരപ്പള്ളി സി.ഐയ്ക്ക് പരാതി നല്‍കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സി.ഐ എന്‍.ജി ശ്രീമോന്, മുണ്ടക്കയം എസ്.ഐ ജര്‍ലിന്‍ വി. സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദീപുവിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: