ചേര്‍ത്തല: പിണറായി വിജയന് ആദ്യം സ്വന്തം കണ്ണിലെ കരടെടുത്ത ശേഷം മറ്റുള്ളവരെ വിമര്‍ശിച്ചാല്‍ മതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മോദി പ്രധാനമന്ത്രിയും പിണറായി മുഖ്യമന്ത്രിയുമായാല്‍ മോദിയെ സ്വീകരിക്കാന്‍ പിണറായി പോകും, ഒപ്പം കൊച്ചി മേയര്‍ ടോണി ചമ്മിണിയും കൂടും. എസ്എന്‍ഡിപി നേതൃത്വയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരന്റെ യോഗത്തില്‍ പോയി താന്‍ സംസാരിച്ചത് വിവാദമാക്കേണ്ട കാര്യം പിണറായിക്കില്ല. നികൃഷ്ട ജീവിയുടെ വീട്ടില്‍ പിണറായിയ്ക്ക് പോകാം. വോട്ടിനുവേണ്ടി എന്തു ചെയ്യും. സുധീരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് താന്‍ ആന്റണിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ അവകാശവാദം ഉന്നയിക്കുന്നില്ല. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തിട്ടും സുധീരന് കെപിസിസി പ്രസിഡന്റായി. ആന്റണിയാണ് ഇതിനു പിന്നില്‍. സുധീരന് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിട്ടുനിന്നു. രമേശ് ചെന്നിത്തല കൗശലക്കാരനായതുകൊണ്ട് അയാള്‍ പങ്കെടുത്തു. ഹൈക്കമാന്റ് പറഞ്ഞാല്‍ അനുസരിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി വിട്ടുനിന്നത് തമ്മിലടി മൂലമാണ്. സുധീരന്റെ പഴയ പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം കഷ്ടത്തിലാകും. വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: