മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ വല്ലാര്‍ പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ പരിധിയില്‍ വീണ്ടും കണ്ടെയ്നര്‍ ടേണ്‍ സംവിധാനം നിലവില്‍ വന്നത് കോടതിവിധി ലംഘനമെന്ന് ആരോപണമുയരുന്നു. 2002 ലെ കോടതിവിധി മാനിക്കാതെയാണ് ജനുവരി 15 മുതല്‍ വീണ്ടും കണ്ടെയ്നര്‍ ടേണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോസ്റ്റല്‍ കണ്ടെയ്നര്‍ മുവേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഏതാനും ട്രേയ്ഡ് യൂണിയനുകളും മൂന്ന് വന്‍കിട ട്രെയ്ലര് ഉടമ സംഘടനയും ചേര്‍ന്നണ് യാതൊരുവിധ കൂടിയാലോചനയുമില്ലാതെ “ടെണ്” സംവിധാനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഏകപക്ഷീയമായ സംവിധാനത്തിനെതിരെ നിയമനടപടിക്കും നിലവിലെ സ്ഥിതി തുടരുന്നതിനും കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ എം.ജമാല്‍കുഞ്ഞ്, ടി.യു.തമ്പി, കെ.കെ.ഉണ്ണി മാധവന്, സി.യു.ഫിറോസ്, ജേക്കബ് ടോമി എന്നിവര്‍ പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ കണ്ടെയ്നര്‍ നീക്കത്തിനായി ടേണ്‍ സമ്പ്രദായമേര്പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കണ്ടെയ്നറുകളെ ഇതില്‍നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സ്വന്തമായുള്ള ചരക്ക് നീക്കത്തിന് സ്വന്തം വാഹന കയ്യേറലുകള്‍ ഉപയോഗിക്കരുതെന്നുമാണ് നിബന്ധന. ഇത് ഏറെ പ്രതിഷേധാര്‍ഹവും അപ്രായോഗികവുമാണ്. കൊച്ചിന് തുറമുഖ ട്രസ്റ്റിന്റെയോ ലേബര്‍ വിഭാഗത്തിന്റെയോ ഐസിടിടിയുടെയോ ഭരണകൂടങ്ങളുടെയോ അംഗീകാരമില്ലാതെ ഏകപക്ഷീയമായുള്ള ടേണ്‍ സമ്പ്രദായം കോ-ഓര്‍ഡിനേഷന്‍ എന്ന പേരില്‍ നടത്തുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി. സ്വന്തമായുള്ള ചരക്ക് നീക്കം നടത്തുന്ന കണ്ടെയ്നര്‍ ട്രെയ്ലര് ഉടമകളും ചെറുകിട ട്രെയ്ലര് ഉടമകളുമടങ്ങുന്ന 30 ഓളം പേര് ചേര്‍ന്നാണ് പുതിയ സംവിധാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ജില്ലാ കളക്ടര്‍, ലേബര്‍, തുറമുഖ വകുപ്പ്, സംസ്ഥാന-കേന്ദ്രതല സര്‍ക്കാര്‍ തലങ്ങളില്‍ ഇതിനെതിരായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ടേണ്‍ സമ്പ്രദായത്തിനെതിരെ ഘട്ടം ഘട്ടമായി വിവിധതല പ്രതിഷേധങ്ങള്‍ നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: