കോട്ടയം: ജില്ലയിലെ സ്വകാര്യ ബസുടമകള്‍ നാളെ പണിമുടക്കും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിഎ ബസുടമകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഡിഎ ബസുടമകള്‍ നല്‍കാതെ വന്നപ്പോള്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ 2014 ജനുവരി മുതല്‍ ഡിഎ നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഡിഎ നല്കാന് ബസുടമകള്‍ തയ്യാറായിട്ടില്ല. ഓരോ തൊഴിലാളികള്‍ക്കും നല്‍കേണ്ട ശമ്പളവും ഡിഎയും നിര്‍ബന്ധമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നതെന്ന് ജില്ലാ മോട്ടോര്‍ തൊഴിലാളി കോ:ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബസുടമകളുടെ നടപടി തികച്ചും നിയമവിരുദ്ധവും നീതിരഹിതമാണെന്നും അവര്‍ ആരോപിച്ചു. തൊഴിലാളികളുടെ മൗലീക അവകാശം നേടിയെടുക്കുന്നതിനായാണ് പണിമുടക്ക് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് പണിമുടക്ക്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.ജെ.വര്‍ഗീസ്, ടി.എം.സുരേഷ്(സിഐടിയു), നളിനാക്ഷന് നായര്‍(ബിഎംഎസ്), സാബുകാരയ്ക്കല്(കെടിയുസി(എം) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: