198: – ദൗര്ഭാഗ്യധ്വാന്തഭാസ്കരഃ – ഭാഗ്യക്കേടാകുന്ന ഇരുട്ടിന് സൂര്യനായവന്. മുന്‍ നാമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അലങ്കാരികമായി അവതരിപ്പിക്കുന്നു. കര്‍മദോഷം കൊണ്ടുണ്ടാകുന്ന ഭാഗ്യക്കേടിനെ ഇരുട്ടുമായും ശ്രീരാമനെ ആ ഇരുട്ടകറ്റുന്ന സൂര്യനായും രൂപണം ചെയ്യുന്നു. എത്ര കനത്ത കൂരിരുട്ടായാലും സൂര്യപ്രകാശത്തില്‍ അത് നശിക്കും. വ്യക്തി ഭാഗ്യദോഷം കൊണ്ടനുഭവിക്കുന്നത് രോഗമോ ദാരിദ്ര്യമോ അജ്ഞതയോ അപമാനമോ എന്തുമാകട്ടെ ഭഗവാ നെ സ്മരിക്കുന്നതോടെ അത് നശിക്കുമെന്ന് താത്പര്യം.
ശ്ലോകം : 49 കാനനവാസസന്തുഷ്ടോ വന്യഭക്ഷണതോഷിതഃ
ദുഷ്ടരാക്ഷസസംഹര്ത്താ മുനിമണ്ഡലപൂജിതഃ
കാട്ടിലെ ആവാസത്തില്‍ സന്തോഷിച്ചവന്‍. കാടും നാടും ഭഗവാന്റെ സൃഷ്ടിയാണ്. എല്ലായിടത്തും ഭഗവാന്റെ സാ ന്നിധ്യവുമുണ്ട്. രാജപുത്രനെന്ന ഭാവം പോകാന്‍ സംഗ്രഹത്തിനായി സ്വീകരിച്ച ഒരു വേഷം മാത്രമാണ്. ധര്മസംസ്ഥാപനത്തിനുള്ള ഉപകരണങ്ങളായി ഉണ്ടാക്കിയതാണ് മരവുരിയും ജടാഭാരവും. അമ്പും വില്ലുമണിഞ്ഞുള്ള കാനനവാസം. അതില്‍ ഭഗവാന് സന്തോഷിക്കാനോ ഇടയുള്ളൂ.
200. വന്യഭോജനതോഷിതഃ – കാട്ടില്‍ കിട്ടുന്ന ഭക്ഷണം കൊണ്ടു സന്തോഷിച്ചവന്‍. അയോധ്യയില്‍ രാജപുത്രനായി അനുഭവിച്ച സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കാട്ടിലെത്തിയ ശ്രീരാമന് കാട്ടുമരങ്ങളുടെ കാ യ്കളും കാട്ടുകിഴങ്ങുകളും കാട്ടുചോലയിലെ വെള്ളവുമൊക്കെയാണ് ആഹാരമായി കിട്ടിയത്. അതിലും അദ്ദേഹം സന്തുഷ്ടനായിരുന്നു.
201 – ദുഷ്ടരാക്ഷസസംഹര്ത്താ – ദുഷ്ടരായ രാക്ഷസരെ സംഹരിച്ചവന്. വനത്തിലെത്തിയ ശ്രീരാമദേവന് അവിടവിടെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടു. രാക്ഷസര്‍ കൊ ന്നുതിന്ന മഹര്‍ഷിമാരുടെ എല്ലുകളായിരുന്നുവത്രേ അത്. ജീവനോടെ ശേഷിച്ച മഹര്‍ഷിമാര്‍ അരക്കന്മാരുടെ ഉപദ്രവത്തെക്കുറിച്ച് അദ്ദേഹത്തോട് പരാതി പറഞ്ഞു. അവരെ സംരക്ഷിക്കാമെന്ന് അദ്ദേഹം വാക്കുകൊടുത്തു. രാമശരമേറ്റ് ദുഷ്ടരായ പല രാക്ഷസരും മരിച്ചു.
202. മുനിമണ്ഡലപൂജിതഃ – മുനിമാരുടെ സമൂഹത്താല്‍ പൂജിക്കപ്പെട്ടവര്. ക്രൂരരായ അനേകം രാക്ഷസരെ ശ്രീരാ മചന്ദ്രന് വധിച്ചു. അതില്‍ സംപ്രീതരായ മുനിമാര്‍ ഭഗവാനെ പൂജിച്ചു. രാക്ഷസരെ ഭയപ്പെടാത്ത വാല്മീകി, അഗസ്ത്യന് തുടങ്ങിയ പല മഹര്‍ഷിമാരും ഭൂഭാരം നശിപ്പിക്കാനവതരിച്ച മഹാവിഷ്ണു എന്ന് തിരിച്ചറിഞ്ഞ് രാമനെ പൂജിച്ചു. എല്ലാ കാലത്തും ലോകത്തെല്ലായിടത്തും മഹര്‍ഷിമാര്‍ അവരവര്‍ക്കിണങ്ങിയ രൂപത്തിലും നാമത്തിലും ഭഗവാനെ പൂജിക്കുന്നു. ഈ മുനിമാരെല്ലാം ചേര്‍ത്താണ് മുനിമണ്ഡലമെന്ന് നാമത്തില്‍ പ്രയോഗിച്ചത്.
50. കാമരൂപാ ശൂര്പ്പണഖാനാസാകര്ണവികൃന്തകഃ
ഖരാദ്യസുരമുഖ്യാനാമസംഖ്യബലനാശകഃ
203. കാമരൂപാശൂര്പ്പണഖാ നാസാകര്ണവികൃന്തകഃ – ഇഷ്ടം പോലെ രൂപം സ്വീകരിക്കുന്നവളായ ശൂര്‍പ്പണഖയുടെ മൂക്കും കാതും മുറിച്ചവന്.
ശൂര്‍പ്പണഖ രാവണന്റെ അനുജത്തിയാണ്. അവളുടെ ഭര്‍ത്താവായ വിദ്യുജ്ജിംവനെ രാവണന് യുദ്ധത്തില്‍ കൊന്നു. വിധവയായ സഹോദരിക്ക് അവള് ഇ ഷ്ടപ്പെടുന്ന പുരുഷനെ ഭര്ത്താവാക്കിക്കൊടുക്കാമെന്ന് രാവണന് ഏറ്റു. തനിക്ക് ചേര്‍ന്ന ഭര്‍ത്താവിനെ തേടി നടക്കുമ്പോഴാണ് ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരെ കണ്ടത്. ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിവുള്ള ശൂര്‍പ്പണഖ അതിസുന്ദരിയായ മനുഷ്യസ്ത്രീയുടെ രൂപത്തില്‍ ശ്രീരാമനെ സമീപിച്ച് തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. രാമന് സീതയെ കാണിച്ച് ‘ഇവള് എന്റെ ഭാര്യയാണ്’ എന്നറിയിച്ചു. ലക്ഷ്മണനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ലക്ഷ്മണനും ശൂര്‍പ്പണഖയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. നിരാശകൊണ്ട് കോപിച്ച ശൂര്‍പ്പണഖ ഭയങ്കരമായ തന്റെ സ്വന്തം രൂപം സ്വീകരിച്ച് സീതയെ ആക്രമിക്കാനടുത്തു. ഇതുകണ്ട ലക്ഷ്മണന് ശൂര്‍പ്പണഖയുടെ മൂക്കും കാതും മുറിച്ചു. ലക്ഷ്മണനാണ് നാസാകര്മവികൃതം ചെയ്തെങ്കിലും അവിടെ നടന്നത് ഭഗവദിച്ഛ ആയതുകൊണ്ട് നാമത്തില്‍ രാമന് ചെയ്തതായി പറഞ്ഞത്. രാവണവധത്തിന് സന്ദര്ഭമുണ്ടാക്കാനായിരുന്നു ശൂര്‍പ്പണഖയുടെ അംഗഭംഗം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: