സൊനോര: മെക്സിക്കോയില്‍ കുട്ടികള്‍ക്ക് ഇടാവുന്ന പേരുകള്‍ക്ക് നിയന്ത്രണം. 61 പേരുകള്ക്ക വിലക്ക് ഏര്‍പ്പെടുത്തിയാണ് ഈ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.
ഹിറ്റ്ലര്‍, ടെര്‍മിനേറ്റര്‍, ജെയിംസ്ബോണ്ട്, റാംബോ, ഹാരി പോര്‍ട്ടര്‍ തുടങ്ങിയ പേരുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന രജിസ്ട്രറാഫീസുകളില് ഉള്ള പേരുകള്‍ മാത്രമേ കുട്ടികള്‍ക്ക് ഇടാവൂ എന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ദേശം.
കുട്ടികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സോനോര സിവില്‍ രജിസ്ട്രി ഡയറക്ടര്‍ ക്രിസ്റ്റീന റമീറസ് പറഞ്ഞു. പേര് മൂലം സ്കൂളുകളില്‍ കുട്ടികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ട്വിറ്റര്‍,യാഹൂ,ഫെയ്സ്ബുക്ക്,ബര്‍ഗര്‍ കിംഗ്, ക്രിസ്മസ് ഡേ, റോളിംഗ് സ്റ്റോണ്‍ തുടങ്ങിയ പേരുകളും വിലക്കിയ 61 പേരുകളില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് ഇടാവുന്ന പേരുകളുടെ പട്ടിക കൂടുതല്‍ വിപുലീകരിക്കുമെന്നും ക്രിസ്റ്റീന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: