ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ്ദളിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം 14, 15, 16 തീയതികളില്‍ ആലപ്പുഴ എഎന്‍പുരം നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. 15ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ പങ്കെടുക്കും. അന്നു വൈകിട്ട് അഞ്ചിന് എസ്ഡിവി സ്കൂള്‍ മൈതാനത്ത് നടക്കുന്ന ഹിന്ദുസ്വാഭിമാന സമ്മേളനത്തിലും തൊഗാഡിയ പങ്കെടുക്കും. റിട്ട. മേജര്‍ എ.കെ.ധനപാലന് അധ്യക്ഷത വഹിക്കും.
ബജ്രംഗ്ദള് പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി 300 പ്രതിനിധികള്‍ പങ്കെടുക്കും. വിഎച്ച്പി സംസ്ഥാന നേതാക്കള്‍ മാര്‍ഗനിര്‍ദേശം നല്‍കും. പ്രതിനിധി സമ്മേളനത്തിന്റെയും ഹിന്ദുസ്വാഭിമാന സമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സമ്മേളനത്തില്‍ പതിനായിരത്തോളം പേര് പങ്കെടുക്കുമെന്നും വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ കെ.ജയകുമാര്‍, സ്വാഗതസംഘം അധ്യക്ഷന്‍ റിട്ട. മേജര്‍ എ.കെ.ധനപാലന്, ഭാരവാഹികളായ ഓമനക്കുട്ടന്, ശ്യാംകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: