കോട്ടയം: വിവാദപുരുഷനായ തങ്കുബ്രദറിനൊപ്പം സ്വര്‍ഗ്ഗീയവിരുന്നിന്റെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുകയും തന്റെ ചിത്രം വച്ച് പത്രപരസ്യം ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനത്തെ ബഹിഷ്കരിക്കുവാന്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് ആഹ്വാനം ചെയ്തു.
കോട്ടയത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന മതപരിവര്‍ത്തന കേന്ദ്രമായ സ്വര്‍ഗ്ഗീയവിരുന്നിനെതിരെ ഹിന്ദുഐക്യവേദിയും നിരവധി സാമുദായിക സംഘടനകളും നടത്തിവരുന്ന ഐതിഹാസിക സമരത്തെക്കുറിച്ച് കണ്ണന്താനത്തിന് നന്നായി അറിയാവുന്നതാണ്. സമരത്തിന് വിവിധ ഘട്ടങ്ങളില്‍ പിന്തുണ നല്കിയ പ്രമുഖ ബിജെപി നേതാക്കളെ അവഹേളിക്കുന്നതാണ് കണ്ണന്താനത്തിന്റെ നടപടി. മതപരിവര്‍ത്തനക്കാരുടെ കൂടെയാണോ ദേശീയവാദികളുടെ കൂടെയാണോ താനെന്ന് കണ്ണന്താനം വ്യക്തമാക്കണമെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. സ്വര്‍ഗ്ഗീയ വിരുന്നുകരുടെ അച്ചാരംപറ്റിയിട്ട് തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയാല് കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് കണ്ണന്താനത്തെപ്പോലെയുള്ളവര് മനസ്സിലാക്കണമെന്നും ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: