കൊച്ചി: ബി എം ഡബ്ല്യുവിന്റെ പ്രോഗ്രസീവ് സ്പോര്‍ട്സ് കാര്‍ ബി എം ഡഡബ്ല്യു ഐ എട്ട് ഇന്ത്യന്‍ ഓട്ടോ എക്സ്പോ 2014ല്‍ അവതരിപ്പിച്ചു. ബി എം ഡബ്ല്യു ഐ എട്ട് കംപ്ലീറ്റ്ലി ബില്‍റ്റ് അപ് യൂണിറ്റായി ഇക്കൊല്ലം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും.
പുതിയ കാറിലെ പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനം, ഇലക്ട്രിക് മോട്ടോറിന്റെയും പെട്രോള്‍ എഞ്ചിന്റെയും ഗുണഫലങ്ങളാണ് ലഭ്യമാക്കുക. സമാനതകള്‍ ഇല്ലാത്ത ഡ്രൈവിങ്ങ് അനുഭൂതിയും. ബി എം ഡബ്ല്യുവിന്റെ പുതിയ ഡ്രൈവ് സാങ്കേതിക വിദ്യയായ ഇ-ഡ്രൈവ്, ഡ്രൈവിംഗിനിടയില്‍ ഏത് മെയിന്‍ സോക്കറ്റില്‍ നിന്നും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു.
ശക്തിയേറിയ 96 കിലോവാട്ട് ഇലക്ട്രിക് ഡ്രൈവ് മുന്‍വശത്തെ ആക്സിലിലാണ് സ്ഥിതി ചെയ്യുന്നത്. പിന്‍ഭാഗത്തെ ആക്സില്‍ ട്വിന്‍പവര്‍ ടര്‍ബോയിലാണ് ഡ്രൈവ് ചെയ്യുക. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 170 കിലോവാട്ടില്‍ ഉന്നത പ്രകടനമാണ് നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.4 സെക്കണ്ട് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: