തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ദക്ഷിണറെയില്‍വേ പ്രത്യേകം ട്രെയിനുകള്‍ ഓടിക്കും. നിലവിലുള്ള ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചും പുതുതായി ടിക്കറ്റ്, ഇന്‍ഫര്‍മേഷന്‍, അനൗണ്‍സ്മെന്റ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കും. നാളെ മുതല്‍ 16 വരെ തിരുവനന്തപുരത്തേക്ക് വരുന്നതും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നതുമായ പാസഞ്ചര്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
15ന് കൊല്ലത്തുനിന്നും 3ന് പുറപ്പെടുന്ന പ്രത്യേക പാസ്സഞ്ചര്‍ ട്രെയിന്‍ 5.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. എല്ലാ സ്റ്റേഷനുകളിലും ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരിക്കും. ഞായറാഴ്ച 4ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന പ്രത്യേക തീവണ്ടി 5.55ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 5.40ന് കൊല്ലം ജംഗ്ഷനിലെത്തും. ഞായറാഴ്ച കൊല്ലത്തേക്കുള്ള രണ്ടാമത്തെ പ്രത്യേക തീവണ്ടി വൈകിട്ട് 3.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 6.15ന് കൊല്ലത്തെത്തും.
ട്രെയിന്‍ നമ്പര്‍ 12511 ഗോരക്പൂര്‍ -തിരുവനന്തപുരം റാപ്തിസാഗര്‍ എക്സ്പ്രസ്സിന് പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. 16649 മാംഗ്ലൂര്‍-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്സിന് മയ്യനാട്, കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16345 ലോകമാന്യതിലക്-തിരുവനന്തപുരം എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 17230 ഹൈദരാബാദ്-തിരുവനന്തപുരം എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16605 മാംഗ്ലൂര്‍-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പനുവദിച്ചു. 16127 എഗ്മൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്സിന് പാറശാലയില്‍ സ്റ്റോപ്പനുവദിച്ചു.
16344 പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിലും 56700 മധുരൈ-പുനലൂര്‍ പാസഞ്ചറിന് ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം എന്നിവിടങ്ങളിലും 16603 മാംഗ്ലൂര്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിലും 12695 ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സിന് പറവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ എന്നിവടങ്ങളിലും 12696 തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പറവൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16342 തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളിലും 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സിന് പറവൂരിലും 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സിന് തിരുവനന്തപുരം-പേട്ടയിലും 12644 നിസ്സാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ്സിന് തിരുവനന്തപുരം-പേട്ടയിലും സ്റ്റോപ്പുണ്ടായിരിക്കും. 16526 ബാഗ്ലൂര്-കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.
15, 16 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ സുരക്ഷാ കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. നമ്പര്‍: 9995040000. ആര്‍പിഎഫ് കമ്മീഷണറുടെ നേതൃത്വത്തില്‍ 3 അസിസ്റ്റന്റ് കമ്മീഷണര്‍മാരും 13 സിഐമാരും 40 എസ്ഐമാരും അടങ്ങുന്ന 332 അംഗ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റെയില്‍വേസ്റ്റേഷനിലും പരിസരത്തും പ്രത്യേക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. നാഗര്‍കോവിലിനും കായംകുളത്തിനുമിടയ്ക്കുള്ള പ്രദേശം റെയില്‍വേ സംരക്ഷണസേനയുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: