കോട്ടയം: ഡി.സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി.സി ബുക്സ് നോവല്‍ മത്സരം സംഘടിപ്പിക്കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന നോവലിന് ഒരു ലക്ഷം രൂപ നല്‍കും.
40 വയസ്സില്‍ താഴെയുള്ളവരും മുമ്പ് ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവരുമായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. അനുകരണമോ തര്‍ജ്ജമയോ അല്ലാത്ത മലയാളത്തിലെ മൗലിക രചനകള്‍ മാത്രമേ പരിഗണിക്കൂ. 2014 ജൂലൈ 1 ന് മുന്‍പ് കോട്ടയം ഡി.സി ബുക്സ് കോര്‍പ്പറേറ്റ് ഓഫീസില്‍ ലഭിക്കണം. വിദഗ്ദ്ധര്‍ അടങ്ങിയ പാനല്‍ അവാര്‍ഡ് നിര്‍ണ്ണയം നടത്തി 2014 ആഗസ്റ്റ് 29 ന് നടക്കുന്ന ഡിസി ബുക്സിന്റെ 40-ാം വാര്‍ഷിക ചടങ്ങില്‍ പ്രഖ്യാപിക്കും.
സൃഷ്ടികള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഡി.സി കിഴക്കേമുറി ജന്മശതാബ്ദി നോവല്‍മത്സരം, ഡി.സി ബുക്സ് കോര്‍പ്പറേറ്റ് ഓഫീസ്, ഡി.സി കിഴക്കേമുറിയിടം, ഗുഡ്ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-686001. ഫോണ്‍ : 0481 2563114.
പ്രതികരിക്കാൻ ഇവിടെ എഴുതുക: