കോഴിക്കോട്: ഉത്തരമലബാറിലെ ആദ്യ സോമയാഗം നാളെ യോഗഗുരു ബാബാരാംദേവ് ഉദ്ഘാടനം ചെയ്യും. പി.പരമേശ്വരന്, ഒ.രാജഗോപാല്‍, എം.പി. വിരേന്ദ്രകുമാര്‍, പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍, കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകാചാര്യന്‍ എം.ആര്. രാജേഷ് എന്നിവര്‍ പങ്കെടുക്കും. 13ന് യാഗചടങ്ങുകള്ക്ക് മുന്നോടിയായി പ്രായശ്ചിത്തകര്‍മ്മങ്ങള്‍ നടക്കും. 14ന് കാലത്ത് സോമയാഗചടങ്ങുകള് ആരംഭിക്കും. കോഴിക്കോട് കാരപ്പറമ്പിലെ കൃഷ്ണനായര്‍ റോഡിലാണ് യാഗവേദി. നാളെ വൈകീട്ട് നാലിന് നടക്കുന്ന വേദ സമ്മേളനത്തില്‍ ബാബാരാംദേവ്, വടക്കുമ്പാട്ട് നാരായണന്, പി.പരമേശ്വരന്, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സാദിഖലി ശിഹാബ്തങ്ങള്‍, കര്‍ണാടക ആര്യപ്രതിനിധിസഭയുടെ പ്രതിനിധി രാധാകൃഷ്ണവര്മ്മ, ഓംശാന്തിധാം ഗുരുകുലത്തിലെ സത്യവ്രത് ആര്യ തുടങ്ങിയവര്‍ പങ്കെടുക്കും.
14ന് ആചാര്യസഭയില്‍ മുതിര്‍ന്ന ആദ്ധ്യാത്മികാചാര്യന്മാര് പങ്കെടുക്കും. വൈകീട്ട് മൂന്നിന് സര്‍വ്വമതസമ്മേളനം 15ന് രാവിലെ ഗോ-കൃഷി-പരിസ്ഥിതിസഭ, 16ന് വിദ്വത്സഭ, 17ന് രാഷ്ട്രമീമാംസ സഭ എന്നിവ നടക്കും. വൈകീട്ട് 4ന് സംഗച്ഛദ്ധ്വം സഭ നടക്കും.
സോമയാഗത്തെക്കുറിച്ചുള്ള ഗവേഷണവും പഠനവുമാണ് കെവിആര്എഫ് ലക്ഷ്യംവെക്കുന്നതെന്ന് ആചാര്യ എം.ആര്.രാജേഷ് പറഞ്ഞു. കര്‍ണ്ണാടകത്തിലെ 16 ഋത്വിക്കുകളാണ് യാഗചടങ്ങുകള്ക്ക് നേതൃത്വം വഹിക്കുക. ചതുര്‍വേദം ചൊല്ലി ഹോമക്രിയകള്‍ നടക്കും. യാഗത്തില്‍ പത്ത്ലക്ഷം പേരാണ് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കലാപരിപാടികളും പുസ്തകപ്രദര്‍ശനവും നടക്കും. സോമയാഗരക്ഷാസമിതി പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണന്, ജനറല്‍ കണ്‍വീനര്‍ അരുണ്‍പ്രഭാകരന്‍, പി.ടി. വിപിന്‍ദാസ്, വിവേക് ഡി.ഷേണായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: