മലപ്പുറം: കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. പ്രതിയായ ബിജു നായരെപ്പറ്റി നേരത്തെ പരാതികളൊന്നുമുണ്ടായിട്ടില്ല. ബിജുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മറ്റോരു പ്രതിയായ ഷംസുദ്ദീന് കോണ്‍ഗ്രസുകാരനല്ലെന്നും അയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് തനിക്ക് അറിയില്ലെന്നും ആര്യാടന് സൂചിപ്പിച്ചു. ആര്യാടന് മുഹമ്മദിെന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് ബിജു നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: