കോഴിക്കോട്: തന്നെയും തന്റെ പാര്‍ട്ടിയെയും സംരക്ഷിക്കുന്നതിനുള്ള മാര്‍ച്ചാണ് ഇപ്പോള്‍ പിണറായി വിജയന് നടത്തുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന് പറഞ്ഞു. ദീനദയാല്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി.എസ്. അച്യുതാനന്ദന്റെ കത്തും കേന്ദ്ര കമ്മറ്റിയുടെ കുത്തുമേറ്റ പാര്‍ട്ടിയെ നാണക്കേടില്‍ നിന്ന് സംരക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. സിപിഎം നടത്തിയ സമരങ്ങളെല്ലാം സര്‍ക്കാര്‍ സംരക്ഷണ സമരങ്ങളായിരുന്നു. ജനകീയ സമരങ്ങളുടെ ചരിത്രത്തെ വ്യഭിചരിക്കുന്നവരായി സിപിഎം മാറി. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെതിരായ വോട്ടുകള്‍ സമാഹരിച്ച് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഹീന സമീപനമാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. 16-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മഹാത്മാഗാന്ധിയുടെ ആഗ്രഹം നടപ്പിലാകും. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് സ്വയം പിരിഞ്ഞുപോകും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: