കൊച്ചി: സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണ്ട് ഹിന്ദി ഖാദി പ്രചരണം നടത്തിയ സ്വാതന്ത്ര്യസമര സേനാനികളെ അവഗണിച്ചതായി പരാതി. അര്‍ഹമായ പെന്ഷന് തുക പ്രഖ്യാപിക്കാതെ സംസ്ഥാന ബജറ്റില്‍ അവഗണന കാണിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും മുതിര്‍ന്ന ഹിന്ദി ഖാദി പ്രചാരകര്‍ക്ക് ലക്ഷ്യമാക്കണമെന്നും കേരള സ്റ്റേറ്റ് ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ സമ്മേളനം ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.പി. കര്‍ത്ത അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എ. ബാബുരാജ്, കെ.സി. ജോര്‍ജ്, എം.യു. അയൂബ്ഖാന്, പ്രൊഫ. രാധാലക്ഷ്മി അമ്മാള്‍, മോഹിനി കമ്മത്ത്, എ.കെ. സുരേന്ദ്രന്, വി.വി.എ. ഷുക്കൂര്‍, സൈനബ മമ്മു എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ (ഉന്നതാധികാരസമിതി ചെയര്മാന്), ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് (മുഖ്യരക്ഷാധികാരി), പി.കെ.പി. കര്‍ത്ത (രക്ഷാധികാരി), തിലകന് കാവനാല്‍ (പ്രസിഡന്റ്), പ്രൊഫ. രാധാലക്ഷ്മി അമ്മാള്‍, കെ.സി.ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), കെ.എം. നാസര്‍ (ജനറല്‍ സെക്രട്ടറി), എം.യു. അയൂബ്ഖാന്, മോഹിനി കമ്മത്ത്, സൈനബ മമ്മു (ജോയിന്റ് സെക്രട്ടറിമാര്‍), ആണ്ടിപ്പള്ളിമഠം എ.എ. ബാബുരാജ് (ട്രഷറര്‍) എന്നിവരെ കൗണ്‍സില്‍ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെംബര്‍മാരായി എ.കെ. സുരേന്ദ്രന്, എം.ഐ. നൗഷാദ് (എറണാകുളം), പത്മ മേനോന് (പാലക്കാട്), ഗിരിജ മേനോന് (തൃശൂര്‍), വി.വി.എ. ഷുക്കൂര്‍ (കോഴിക്കോട്), ഡോ. എം.എസ്. സുനില്‍ (പത്തനംതിട്ട), പ്രൊഫ. കൗസല്യ അമ്മാള്‍ (തിരുവനന്തപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: