പാലാ: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയെ പാലായില്‍ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനം തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം.
മാര്‍ ക്ലിമ്മീസ് കെസിബിസി പ്രസിഡന്റും നിലവില്‍ സിബിസിഐ വൈസ് പ്രസിഡന്റുമാണ്. 2001 തിരുവനന്തപുരം സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2003 സെപ്റ്റംബറില്‍ തിരുവല്ല ബിഷപ്പായി നിയമിതനായി. 2006 സിബിസിഐ വൈസ്പ്രസിഡന്റ് ആയി. 2007 ല്‍ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി. മാര്‍ ക്ലിമ്മീസിനെ 2012 നവംബര്‍ 29 ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തി.
സിബിസിഐയുടെ ഒന്നാം വൈസ്പ്രസിഡന്റ് ആയി തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും, രണ്ടാം വൈസ് പ്രസിഡന്റ് ആയി ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരിഫെറോവോയെയും തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി ജനറല്‍ അലഹബാദ് ആര്‍ച്ച്ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ സ്ഥാനത്ത് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: