ദല്‍ഹി: രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും സര്‍വ്വീസ് നടത്തുന്ന ബസുകള്‍, ഓട്ടോറിക്ഷകള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയില്‍ ഫെബ്രുവരി 20 ന് മുന്‍പ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് റോഡ് മന്ത്രാലയത്തിന്റെ ഉത്തരവ് പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ ഉളള നഗരങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്.
നിയമം അനുസരിയ്ക്കാത്തവര്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. പബ്ലിക്ക് സര്‍വീസ് വാഹനങ്ങളില്‍ ഫെബ്രുവരി 20 ന് മുന്‍പ് തന്നെ ജിപിഎസ് ഏര്‍പ്പെടുത്തണമെന്ന് റോഡ് മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ജനുവരിയിലാണ് ജിപിഎസ് ഏര്‍പ്പെടുത്തുന്ന പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി 1405 കോടി രൂപയാണ് വകയിരുത്തിയിരിയ്ക്കുന്നത്. സ്ത്രീകളുടെയും കുട്ടുകളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. സിസിടിവിയും ജിപിഎസും വരുന്നതോടെ നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ദല്‍ഹി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷ കര്‍ശനമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓടുന്ന ബസിലാണ് ദില്ലി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാകും. ട്രെയിനില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇത്തരം സൗകര്യങ്ങള്‍ ട്രയിനില്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: