തിരുവനന്തപുരം: ഞായറാഴ്ച തിരുവനന്തപുരത്തെത്തിയ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി ഹിന്ദുസമുദായിക സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. മഹാസമ്മേളനത്തിനുശേഷം ശംഖുമുഖം ഉദയസമുദ്ര സ്യൂട്ടില്‍ ആയിരുന്നു കൂടിക്കാഴ്ച. വിശ്വകര്‍മ്മ, നാടാര്‍, കുടുംബി, സാംബവ, വീരശൈവ, ചേരമര്‍, ആദിവാസി, ചെട്ടി, വേലന്‍, ബ്രാഹ്മണ, പുലയ, വെളളാള, തണ്ടാര്, ചക്കാല, അമ്പലവാസി തുടങ്ങിയ 70 ഓളം ഹിന്ദുസംഘടനകളില്പ്പെട്ട 130 നേതാക്കളുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഓരോ സമുദായവും നേരിടുന്ന സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവും, തൊഴില്‍പരവുമായ വെല്ലുവിളികളും, പ്രശ്നങ്ങളും സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ചു. ഹിന്ദു സമുദായിക സംഘടനകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പഠിക്കാനും, പരിഹാരം കാണാനും ആത്മാര്‍ത്ഥമായി ശ്രമിക്കാമെന്ന് നരേന്ദ്രമോദി ചടങ്ങില്‍ ഉറപ്പുനല്‍കി. ഭൂരിപക്ഷ പിന്നാക്ക സമുദായങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളിതുവരെയുണ്ടായിട്ടുളള കേരളത്തിലെ ഇടതു വലതു മുന്നണികളും കേന്ദ്രസര്‍ക്കാരും വേണ്ടത്ര ശ്രമിച്ചില്ലെന്നും യോഗം വിലയിരുത്തി.
ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡനൃ വി.മുരളീധരന്, അഖിലേന്ത്യാ നേതാക്കളായ ബന്ദാരു ദത്താത്രയ, ഓ.രാജഗോപാല്‍, സുബ്രഹ്മണ്യസ്വാമി, പി.കെ.കൃഷ്ണദാസ്, നേതാക്കളായ കെ.ആര്.ഉമാകാന്തന്‍, കെ.പി.ശ്രീശന്, വി.കെ.സജീവന്,ഇ.എസ്. ബിജു, കെ.പി.ഹരിദാസ്, ഡോ. പ്രദീപ് ജ്യോതി തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് കല്ലറ പ്രശാന്ത് (അഖില കേരള ചേരമര്‍ ഹിന്ദുസഭ), ടി.പി. കുഞ്ഞുമോന് ( പ്രസിഡനൃ, ആള് ഇന്ത്യ വീരശൈവ മഹാസഭ), കെ.വാസുദേവന്‍ ( സ്റ്റേറ്റ് ജനറല്‍സെക്രട്ടറി, അഖിലേന്ത്യാ നാടാര്‍ അസ്സോസിയേഷന്), പാച്ചല്ലൂര്‍ ശ്രീനിവാസന് ( ജന.സെക്രട്ടറി, കേരള തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി), എം. സുകുമാരന്‍ ആചാരി (സ്റ്റേറ്റ് വൈ.പ്രസിഡനൃ, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ), എം.കെ.വാസുദേവന്‍ ( സ്റ്റേറ്റ് ജന.സെക്രട്ടറി, ആള് കേരള പുലയര്‍ മഹാസഭ), വി.എല്‍.ആനന്ദന് ( സ്റ്റേറ്റ് പ്രസിഡനൃ, ഭാരതീയ വേലന്‍ സൊസൈറ്റി), കെ.വി.ഭാസ്ക്കരന്‍ ( പ്രസിഡനൃ, കുടുംബി സേവാ സംഘം), കെ.എം.ദാസ് ( പ്രസിഡനൃ, കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റി), എം.കെ.കുഞ്ഞോല്‍ ( ഹരിജന്‍ സമാജം), എസ്. സുധീര്‍ ( ജന.സെക്രട്ടറി, കുടുബി ഫെഡറേഷന്), ടി.എസ്. ജയരാമന് ( ബ്രാഹ്മണ സമാജം), വി.ആര്. പ്രഭാകര വാര്യര്‍ ( വാര്യര്‍ സമാജം), രവിവര്‍മ്മ രാജ ( ക്ഷത്രിയ ക്ഷേമസഭ), വി.കെ. ഭാസ്ക്കരന്‍ ( പ്രസിഡനൃ, നാഷണല്‍ ആദിവാസി ഫെഡറേഷന്), പി.കെ.സോമശേഖരന്‍ ( ജന.സെക്രട്ടറി, കേരള വിശ്വകര്‍മ്മ സഭ), എം.മഹാദേവന് ( പ്രസിഡനൃ, കേരള വിശ്വബ്രാഹ്മണസമൂഹം), പി.കെ.ബാഹുലേയന് ( ജന.സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ ഫെഡറേഷന്, കേരള), ആര്.എസ്.മണിയന് ( തമിഴ് വിശ്വകര്‍മ്മസമൂഹം ജന.സെക്രട്ടറി), വേണു കെ.ജി.പിളള ( സ്റ്റേറ്റ് പ്രസിഡനൃ, ആള് ഇന്ത്യാ വെളളാള ഫെഡറേഷന്), എ. തുളസീധരന്‍ ( കേരള പരവന്‍ സര്‍വ്വീസ് സൊസൈറ്റി), ഡി. സന്തോഷ്, (ഹിന്ദു നായ്ക്കന് മഹാസഭാ പ്രസിഡനൃ), എസ്.രംഗനാഥന് ( പ്രസിഡനൃ, ചക്കാല കമ്മ്യൂണിറ്റി അസ്സോസിയേഷന്), കരമന ജയചന്ദ്രന് ( ജന.സെക്രട്ടറി, ട്രാവന്‍കൂര്‍ ഹിന്ദു ചേരമര്‍ മഹാജനസംഘം), എന്നിവര്‍ നിവേദനം സമര്‍പ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: