തിരുവനന്തപുരം: ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കൈവരിച്ച വികസന നേട്ടം വളരെ വേഗം നടപ്പാക്കാവുന്ന സംസ്ഥാനമാണ് കേരളമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇച്ഛാശക്തിയുള്ള നേതൃത്വവും അഴിമതി രഹിത ഭരണസംവിധാനവും മാത്രം മതി അതിന്. കേരളത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രമന്ത്രി ശശി തരൂരുമൊക്കെ അഴിമതിക്കാരായതിനാലാണ് ഒന്നും നടക്കാത്തത്. ബിജെപി മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യലിസത്തെയും സോവ്യറ്റ് യൂണിയനെയും പിന്തുടര്‍ന്നതാണ് കേരളത്തിന്റെ കുഴപ്പങ്ങള്‍ക്ക് കാരണം. മോശപ്പെട്ട ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മാറാതെ രക്ഷയില്ല. കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്ന രാഹുല്‍ഗാന്ധി ഒരു പരീക്ഷയിലും പാസാകാത്ത ആളാണ്. കേംബ്രിഡ്ജിലും മറ്റും പഠിച്ചു എന്ന അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലായിടത്തും തോല്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും ഭാരതത്തിന്റെതായ തീരുമാനങ്ങളെടുത്തിട്ടില്ല. വിദേശരാജ്യങ്ങളോട് അഭിപ്രായം തേടുകയായിരുന്നു. വിഭജനക്കാലത്ത് നെഹ്റു മൗണ്ട് ബാറ്റണോടാണ് അഭിപ്രായം തേടിയത്. ഓപ്പറേഷന് ബ്ലൂസ്റ്റാറിന് ഇന്ദിരാഗാന്ധി ലണ്ടന്റെ ഉപദേശം അനുസരിക്കുകയായിരുന്നു, സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
കഴിഞ്ഞ ആറുപതിറ്റാണ്ട് കോണ്‍ഗ്രസ് ഭരണത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിലും കൂടുതല്‍ നേട്ടം മോദി അഞ്ചുവര്‍ഷം ഭരിച്ചാല്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം നടത്താന്‍ മോദിക്ക് കഴിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: