തിരുവനന്തപുരം: ഭാവിപ്രധാനമന്ത്രി നരേന്ദ്രമോദിക്ക്വന് സുരക്ഷയൊരുക്കി ഗുജറാത്ത് പോലീസിന്റെ പ്രത്യേക സംഘം ശംഖുമുഖത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും കേരള പോലീസിന്റെയും കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിട്ടും. ഗുജറാത്ത് പോലീസ് തങ്ങളുടെ പ്രധാമന്ത്രിക്ക് പ്രത്യേക നടപടികളിലൂടെ സുരക്ഷ ഉറപ്പിക്കുകയാണ് ചെയ്തത്. മോദിയെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ശംഖുമുഖത്തിന്റെ മുക്കുംമൂലയും ഗുജറാത്ത് സ്പെഷ്യല്‍ പോലീസ് ടീമിന്റെ വരുതിയിലാക്കിയിരുന്നു. വേദിക്കുചുറ്റുമുള്ള പരിസരം ഇളക്കിമറിച്ച് ബോംബ് ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചിരുന്നു.
വന്‍ നിരീക്ഷണ ടവറുകള്‍ ഉയര്‍ത്തി അതിശക്തിയുള്ള ബൈനാക്കുലര്‍ ഉപയോഗിച്ച് പോലീസ് നാലുപാടും നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. തടിച്ചുകൂടിയ പതിനായിരങ്ങള്ക്കിടയിലും വേഷപ്രഛന്നരായ പോലീസുകാര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: