മലപ്പുറം: ‘ഭാരതമാതാവിനായ്’ എന്ന പേരില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്ന വിസിഡി പുറത്തിറക്കി.
ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയും മോദി പ്രധാനമന്ത്രി ആവേണ്ടതിന്റെ ആവശ്യകതയും വരച്ചുകാട്ടുന്ന ദേശഭക്തിഗാനങ്ങളാണിതില്. വീഡിയോ സിഡി അഡ്വ. പി.എസ് ശ്രീധരന് പിള്ളയും അഡ്വ. ജോര്‍ജ്ജ് കുര്യനും ചേര്‍ന്ന് ബിജെപി മലപ്പുറം പാര്‍ലമെന്റ് സമ്മേളനവേദിയില്‍ വെച്ചാണ് പ്രകാശനം ചെയ്തത്.
മനോജ്കൃഷ്ണന്‍ രചിച്ചഗാനം ഹിന്ദിയില്‍ ബാലമുരളിമാസ്റ്ററും തമിഴില്‍ ശിവന് ചിറ്റൂരും വിവര്‍ത്തനം ചെയ്തു. ഓര്ക്കസ്ട്രേഷന് രാജീവ് റാമും എഡിറ്റിങ്ങ് അരുണും നിര്‍വ്വഹിച്ചു. സുനില്തൃക്കുളം രാജേഷ് ചേളാരി, അനുഷമഹേഷ്, വിനീത് ചേളാരി, ആര്‍ദ്ര,അജ്ഞലിദേവ് എന്നിവരാണ് ഗായകര്‍. ഹിന്ദി ഗാനം യൂട്യൂബില്‍ Modibharath puthru എന്ന പേരില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: