കണ്ണൂര്‍: ലാവ്ലിന് കേസില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരേ കെ. സുധാകരന് എംപി. ലാവ് ലിന് കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്കി ഊര്‍ജ വകുപ്പ് സമര്‍പ്പിച്ച ഹര്‍ജി സംശയകരമാണെന്നും സുധാകരന് വ്യക്തമാക്കി.
കേസ് അലംഭാവത്തോടെയാണ് ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് സുധാകരന് ആരോപിച്ചു. ഇതിന്റെ പ്രകടമായ തെളിവാണ് സത്യവാങ്മൂലമെന്നും സുധാകരന് വ്യക്തമാക്കി.
പിണറായിയെ ഭയക്കുന്നവര്‍ കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്സ്ബുക്കിലാണ് സുധാകരന് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഒരു പേജോളം വരുന്ന പോസ്റ്റില്‍ പല സ്ഥലങ്ങളിലും സര്‍ക്കാരിനെതിരേ സുധാകരന് ആഞ്ഞടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: