കൊച്ചി: കേരളത്തിലെ ജയിലുകളില്‍ കഞ്ചാവു സുലഭം. മോഹവിലയ്ക്കാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലിനുള്ളില്‍ കഞ്ചാവു വിതരണം നടത്തുന്നത് . ജയിലുകളില്‍ പുകവലി നിയോഗിക്കണമെന്ന് എഡിജിപി സെന്‍കുമാര്‍ .
പുകവലി അനുവദിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു . ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതുമാണ് ജയിലുകളില്‍ കഞ്ചാവു വില്പന നിര്‍ബാധം നടക്കുന്നതിനു കാരണം .
ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍ ചിലരാണിതിന്റെ കണ്ണികള്‍ . 2 ഗ്രാം കഞ്ചാവിനു പുറത്ത് 200 രൂപ വിലയാണുള്ളത് . ജയിലില്‍ ഇത് അര ഗ്രാമിന് 300 രൂപയാണു വില .
പ്രതികരിക്കാൻ ഇവിടെ എഴുതുക: