കൊച്ചി: കെപിഎംഎസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന കായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമത്തില്‍ ഏകദേശം അഞ്ചുലക്ഷം സഭാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. കൂടാതെ വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളില്‍നിന്നുള്ള പ്രത്യേകം ക്ഷണിച്ച ആളുകളും പങ്കെടുക്കും. നൂറ്റി ഇരുപത് അടി വീതിയുള്ള സ്റ്റേജില്‍ കെ.പി. കറുപ്പന്, പി.കെ. ചാത്തന്മാസ്റ്റര്, ദാക്ഷായണി അമ്മ, കൃഷ്ണാദി ആശാന്, ചാഞ്ചന് എന്നിവരുടെ ഛായാചിത്രങ്ങള്‍ കൊണ്ട് വേദി ഒരുക്കിയിട്ടുണ്ട്.
സമ്മേളനത്തിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ കളമശ്ശേരി കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ പാലത്തില്‍ എത്തി പ്രവര്‍ത്തകരെ ഇറക്കി ബോള്‍ഗാട്ടിയില്‍ പാര്‍ക്ക് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട വഴി എത്തിച്ചേരുന്ന വാഹനങ്ങള്‍ തേവര വഴി ഷിപ്പ്യാര്ഡ ്റോഡില് പ്രവേശിച്ച് ഗ്രൗണ്ടില്‍ ഇറക്കി കണ്ടെയ്നര്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കോട്ടയം, ഇടുക്കി എന്നിവ വൈറ്റില വഴി കടവന്ത്ര വഴി ഗ്രൗണ്ടില്‍ എത്തി വൈറ്റില-ഇടപ്പള്ളി ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
സമ്മേളനം 4 ന് ഗുജറാത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് എത്തിച്ചേരുന്നവര്‍ മൂന്ന് മണിക്ക് മുമ്പായി ഗ്രൗണ്ടില്‍ പ്രവേശിക്കണം. കുടിവെള്ളം, വൈദ്യസഹായം എന്നിവ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: