തിരുവനന്തപുരം: ടിപി വധക്കേസില്‍ പോലീസ് അന്വേഷണവും പേരിന് മാത്രമാവാനാണ് സാധ്യത. രമ സമരപ്രഖ്യാപനം നടത്തിയപ്പോള്‍ വി.എം.സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സിബിഐ അന്വേഷണത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന പ്രസ്താവനയും നടത്തി. രമയുടെ സമരപ്പന്തലിലെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിബിഐ അന്വേഷണം നടത്തുമെന്ന സൂചനകള്‍ നല്കി.
എന്നാല്‍ സത്യഗ്രഹ സമരത്തിന്റെ രണ്ടാമത്തെ നാളിലാണ് ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയും മുഖ്യമന്ത്രിയുമെല്ലാം മുന്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചത്. സിബിഐ അന്വേഷണം ഉടനെ പറ്റില്ലെന്ന് പറഞ്ഞ അവര്‍, ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പു കൊടുത്തിരുന്നില്ലെന്നും പറഞ്ഞു. സിബിഐ അന്വേഷണത്തിനു വേണ്ടി വാദിച്ച സുധീരനും മുല്ലപ്പള്ളിയുമൊന്നും ഈ ഘട്ടത്തില്‍ രംഗത്തു വന്നില്ലെന്നതും ശ്രദ്ധേയമാണ്. ലോകസഭാ തേരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സിന് കേന്ദ്രത്തില്‍ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതെ വന്നാല്‍ സിപിഎമ്മിന്റെ പിന്തുണ നേടാനുള്ള വിലപേശലിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ടിപി വധ ഗൂഢാലോചനയുടെ അന്വേഷണം ഉപയോഗിക്കുകയായിരുന്നു. അന്വേഷണം വന്നാല്‍ കുടുങ്ങുന്നത് പിബി അംഗം പിണറായിയാണ്. ഇത് പാര്‍ട്ടിയെ വലിയതോതില്‍ ബാധിക്കുമെന്നതിനാല്‍ എങ്ങനെയും രക്ഷപ്പെടാനുള്ള വഴിയാണ് സിപിഎം ആലോചിച്ചത്.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഈ ഘട്ടത്തില്‍ പിണറായി സന്ദര്ശിച്ചെന്നുള്ള വാര്‍ത്തകളും പുറത്തു വന്നു. ഹൈക്കമാന്റിന്റെ തീരുമാനം കേന്ദ്രമന്ത്രി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് നിയമ തടസ്സങ്ങളുണ്ടെന്ന് രമയെ ധരിപ്പിച്ചത്. എന്നിട്ടും രമ സമരം തുടര്‍ന്നത് സര്‍ക്കാരിനെ വെട്ടിലാക്കി. തുടര്‍ന്നാണ് പരിഹാര നിര്‍ദ്ദേശമെന്ന നിലയില്‍ സിബിഐ അന്വഷണത്തിന് തത്വത്തില്‍ തീരുമാനിച്ചു എന്ന വാക്ക് മുഖ്യമന്ത്രിയെ കൊണ്ട് പത്രസമ്മേളനത്തില്‍ പറയിച്ചത്.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പോലീസ് അന്വേഷണം ലോകസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിക്കൊണ്ടു പോകുകയും വ്യക്തമായി എവിടെയുമെത്താതെ അലസാനിക്കുകയും ചെയ്യും. ടിപി വധത്തെ കുറിച്ച് മുമ്പ് നടന്ന അന്വേഷമത്തിന് മുകളിലേക്ക് ഒട്ടു പോകേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൂട്ടുകെട്ടിനൊപ്പം തന്നെ മറ്റ് ഒത്തു തീര്‍പ്പു വ്യവസ്ഥകളും ബാധകമായിട്ടുണ്ട്. പുനരന്വേഷണം വന്നാല്‍ സിപിഎം കുടുങ്ങുമായിരുന്ന ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസും പുനരന്വേഷിക്കില്ലെന്ന ഉറപ്പ് സിപിഎമ്മിന് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിലെ ഐക്യത്തിനൊപ്പം കേരളത്തില്‍ സര്‍ക്കാരിനെതിരെ സിപിഎം നടത്തിവന്ന സോളാര്‍ സമരവും മറ്റ് സമരങ്ങളും നിര്‍ത്തിവച്ചതും ഈ ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നു കഴിഞ്ഞതുമാണ്.
നിയമപരമായ പ്രശ്നങ്ങള്‍ പറഞ്ഞു തന്നെയാകും സിബിഐ അന്വേഷണത്തെ നിരാകരിക്കുക. ടിപി കേസിലെ ഗൂഢാലോചന സിബിഐ അന്വേഷണതതിന് വിടുകയും സിബിഐ ഏറ്റെടുക്കുകയും ചെയ്താല്‍ ജയകൃഷ്ണന് മാസ്റ്റര്‍ കേസും സിബിഐക്ക് അന്വേഷിക്കേണ്ടിവരും. തുടരന്വേഷണ സാഹാചര്യങ്ങള്‍ രണ്ടു കേസിലും ഒരുപോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: