മോഹന്‍. പി.എസ്
ഭാരതം അഗാധനിദ്രയില്‍ നിലകൊണ്ടിരുന്ന അവസരത്തില്‍ അവധൂതനേപ്പോലെ വന്ന് അവതരിച്ച് വെളിച്ചമേകിയ യതിവര്യനാണ് വിവേകാനന്ദ സ്വാമികള്‍. ചെറുപ്പത്തില്‍ തന്നെ ലോകശ്രദ്ധയെ ആകര്‍ഷിക്കുംവിധത്തില്‍ ഉയര്‍ന്ന ആ തേജസ്സ് ഭാരതീയ യുവത്വത്തിന്റെ ഉള്‍വിളിയായിരുന്നു. സ്വാമികളുടെ ജീവിത ശൈലിയും പ്രവര്‍ത്തനവും എക്കാലവും അറിയുംവിധം അതിസൂക്ഷ്മമായി പഠിച്ച് പുസ്തകരൂപത്തിലാക്കിയ രാജീവ് ഇരിങ്ങാലക്കുട പ്രശംസനീയനാണ്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചതും രാജീവ് ഇരിങ്ങാലക്കുടയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് സ്വാമി വിവേകാനന്ദനും കേരളവും. സ്വാമിജി, ബംഗളൂരുവില്‍നിന്നും കേരളത്തില്‍ വന്നു. ആ വരവ് തന്നെ കേരളത്തിന്റെ ജീവനാഡിയെ തന്നെ ത്രസിപ്പിച്ചു. ദുരാചാരാവ്യവസ്ഥയാല് കൊടുമ്പിരിക്കൊണ്ടിരുന്ന കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതും വരുംതലമുറ തന്നെ പഠിക്കേണ്ടതാണ്.
പാലക്കാട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ പ്രദേശങ്ങള്‍ വഴി കന്യാകുമാരിയില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ശ്രീനാരായണ ഗുരുവിനേയും ചട്ടമ്പിസ്വാമികളേയും കണ്ടു. ഈ കാഴ്ചകള്‍ പലരില്‍നിന്നുമായി ശേഖരിച്ച വിവരങ്ങള്‍ രാജീവ് ഇരിങ്ങാലക്കുട പുസ്തകത്തില്‍ നിറച്ചിരിക്കുകയാണ്. നവോത്ഥാന നായകരില്‍ മുഖ്യനായ നിര്‍മലാനന്ദ ഗിരിയേയും ഇവിടുത്തെ ശ്രീരാമകൃഷ്ണ മഠങ്ങളേയും ശ്രീശാരദാ മഠം, വിവേകാനന്ദ കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട് രാജീവ്. നിര്മലാനന്ദയാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന് കേരളത്തില്‍ ബീജാവാപം ചെയ്തത്.
ആഗമാനന്ദനും ശിഷ്യഗണങ്ങളും അതിന് വേരോട്ടം ഉണ്ടാക്കിത്തീര്‍ത്തു. ‘ശ്രീരാമകൃഷ്ണ സംഘം സന്ന്യാസിമാര്‍’ എന്ന കൃതി ഒട്ടേറെ യതിവര്യ പരമ്പരകളെ അറിയുവാന്‍ സാധിക്കുന്ന ഒന്നാണ്. ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍, ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സംഭാവന കേരളത്തില്‍ തുടങ്ങിയവ ഗവേഷണത്വരയോടെ എഴുതിത്തീര്‍ത്തതാണ് എന്നു പറയാം. …… മിഷന് ഇന്‍ കേരള സ്വാമി വിവേകാനന്ദനും കേരളവും തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റേതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: