കോട്ടയം: എസ്.എന്‍.ഡിപി.യുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സമീപകാലത്ത് ഉണ്ടായ സംഭവങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും കോട്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ യോഗത്തില്‍ പറഞ്ഞു.
2012 സെപ്തംബറിലാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ നയരേഖയ്ക്കും രൂപം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: