കൊച്ചി: ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തിനാണ് കോടതിയുടെ സംരക്ഷണ ഉത്തരവെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ ജനസമ്പര്‍ക്ക പരിപാടികളില്‍ തടയുന്ന ഇടതുസംഘടനകളില്നിന്ന് ജനങ്ങള്‍ക്കും മുഖ്യമന്ത്രിക്കും സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ പൊതുതാല്പര്യഹര്ജികള് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മര്യാദകള്‍ ഇടത് സംഘടനകള്‍ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരണം നല്കാന് ഇലക്ഷന് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്കി. ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇലക്ഷന് കമ്മീഷന്റെ വിശദീകരണത്തിനായി ഹര്‍ജി പതിനേഴിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: