തിരുവനന്തപുരം: സംസ്ഥാനത്ത് റബ്ബര്‍ സംഭരണവില രണ്ടു രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിപണി വിലയേക്കാള്‍ രണ്ടു രൂപ അധിക വില നല്കി റബ്ബര്‍ സംഭരിക്കാനാണ് തീരുമാനം.
ആര്.എസ്.എസ് 4 ഗ്രേഡ് റബ്ബറാണ് ശേഖരിക്കുക. 171 രൂപ ലഭിക്കുന്നതുവരെ സംഭരണ രംഗത്ത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സികള്‍ ഉണ്ടായിരിക്കും. വിപണിയില്‍ ഇടപെടുന്ന സംഭരണ ഏജന്‍സികള്‍ക്ക് കൈകാര്യ ചെലവിനായി പരമാവധി കിലോഗ്രാമിന് നാലു രൂപ വരെ സര്‍ക്കാര്‍ അനുവദിച്ചു നല്‍കും.
അഡ്വാന്‍സ് ലൈസന്‍സിംഗ് വഴിയുള്ള ഇറക്കുമതി ആറു മാസത്തേക്ക് സസ്പെന്റു ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. റബ്ബറിന്റെ വാറ്റിന്റെ റേറ്റ് കുറയ്ക്കുന്നതില്‍ ധനമന്ത്രി തീരുമാനമെടുക്കും.
അവധി വ്യാപാരം സംബന്ധിച്ചും ഉടന്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: