കൊച്ചി: കൊച്ചിയില്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കാത്ത ഓട്ടോ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദിച്ചു. പാലാരിവട്ടത്താണ് സംഭവം.
സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഓട്ടോകളും സമരാനുകൂലികള്‍ തടഞ്ഞു. അതേസമയം സമരം രണ്ടാം ദിവസത്തേക്കു കടന്നു. മീറ്ററിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം.
ഓട്ടോ ചാര്‍ജ് , റിട്ടേണ്‍ ചാര്‍ജ് എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസവും സമരാനുകൂലികള്‍ സര്‍വീസ് നടത്തിയ ഓട്ടോ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതു പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയും അവര്‍ കൈയ്യേറ്റം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: