തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് തയ്യാറാക്കിയ മാസ്റ്റര്‍ ഷെഫീഖ് റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം. തൊടുപുഴയില്‍ ഷെഫീഖ് എന്ന കുട്ടി മാതാപിതാക്കളുടെ ക്രൂര പീഡനത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടെത്താനുളള പ്രാഥമിക ഉത്തരവാദിത്വം സ്കൂളുകള്‍ക്കാണ്.
ഇതിനായി പ്രധാന അധ്യാപകന്, ക്ലാസ് അധ്യാപകന്, കായിക അധ്യാപകന് എന്നിവരടങ്ങിയ സംഘത്തെ രൂപീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നു.
കുട്ടികളുടെ ശാരീരിക മാനസിക മാറ്റങ്ങള്‍ നിരീക്ഷിച്ച് ചൈല്‍ഡ് വെല്‍ഫെയറിനും പൊലീസിനും കൈമാറണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകനെതിരേ നടപടി എടുക്കാനും ഇതില്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ ശാരീരിക മാനസിക പീഡനങ്ങള്ക്കിരയാകാന് സാധ്യതയുള്ള കുട്ടികളുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: