തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം സംബന്ധിച്ചു ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു.
സംസ്ഥാന പൊലീസിലേക്ക് പിഎസ് സി റാങ്കു ലിസ്റ്റില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 251 എസ്ഐ മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് മൂന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബ്ളേഡ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി പദാര്‍ത്ഥങ്ങള്‍ കടത്തിക്കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് 393 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും 435 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് 2013-14 വര്‍ഷത്തില്‍ 739 ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയതായി മന്തി കെ. ബാബു സഭയെ അറിയിച്ചു. ഒരു ഹോട്ടലിനു പുതുതായി ബാര്‍ ലൈസന്‍സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 168 സ്പിരിറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: