നെയ്യാറ്റിന്‍കര: തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയുടെ സ്മരണകള്‍ അലയടിക്കുന്ന നെയ്യാറ്റിന്‍കരയില്‍ ജന്മഭൂമി ബ്യൂറോ ആരംഭിച്ചതിലൂടെ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുവാനുള്ള നിയോഗമാണ് ലഭിച്ചിരിക്കുന്നതെന്ന് ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന് അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര എം.വി.ബില്‍ഡിംഗില്‍ പുതിയ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും വര്‍ത്തമാനകാലത്തെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വലിയ പങ്കുവഹിക്കുകയും ചെയ്യുന്ന ജന്മഭൂമി കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വേണുഗോപാലന്‍തമ്പി, സിപിഎം ഏര്യാസെക്രട്ടറി വി.രാജേന്ദ്രന്, നഗരസഭ പ്രതിപക്ഷനേതാവ് കെ.അന്‍സലന്‍, ജന്മഭൂമി മാനേജര്‍ ടി.വി.പ്രസാദ്ബാബു, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, സബ്എഡിറ്റര്‍ അജി ബുധനൂര്‍, തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്.പ്രദീപ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മെയ്നുദ്ദീന്, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബാബു, അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷറര്‍ അഡ്വ.രാധാകൃഷ്ണന്, സഹകാര്‍ ഭാരതി ദേശീയസമിതി അംഗം എസ്.രാമചന്ദ്രന്‍നായര്‍, ഏണിത്തോട്ടം കൃഷ്ണന്‍നായര്‍, ആശ്രയ സെക്രട്ടറി രഞ്ജിത്ത്, ആര്‍എസ്എസ് ജില്ലാപ്രചാരക് മനോജ്, സിപിഎം നേതാവ് സി.കെ.ഹരീന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍, കേശവന്‍കുട്ടി, ദിലീപ്, പെരുമ്പഴുതൂര്ഷിബു, മണലൂര്‍ ശിവപ്രസാദ്, നടരാജന്, കൊടങ്ങാവിള വിജയകുമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമമേഖലയിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: