ആലപ്പുഴ: ദേശീയ അധ്യാപക പരിഷത്ത് 35-ാം സംസ്ഥാന സമ്മേളനം ഇന്ന് കായംകുളത്ത് ആരംഭിക്കും. രാവിലെ 11ന് കേശവസദനില് സംസ്ഥാന സമിതിയോഗവും വൈകിട്ട് മൂന്നിന് സംസ്ഥാന കൗണ്‍സിലും നടക്കും.
നാളെ രാവിലെ 9.30ന് ലയണ്‍സ് ക്ലബ് ഹാളില്‍ പ്രതിനിധി സമ്മേളനം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് വി.രാജേന്ദ്രന് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് ആമുഖപ്രഭാഷണവും നടത്തും. എന്‍ടിയു ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ശ്രീജിത്ത് നന്ദിയും പറയും.
11.45ന് സുഹൃദ് സമ്മേളനം അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്യും. ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍.രാജശേഖരന് അധ്യക്ഷത വഹിക്കും. എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ആശംസാ പ്രസംഗം നടത്തും. ഉച്ചയ്ക്ക് രണ്ടിന് യാത്രയയപ്പ് സമ്മേളനം ഫെറ്റോ മുന്‍ ജനറല്‍ സെക്രട്ടറി ടി.എം.നാരായണന് ഉദ്ഘാടനം ചെയ്യും. മാവേലിക്കര ഡിഇഒ: ടി.ജെ.അന്നമ്മ അധ്യക്ഷത വഹിക്കും. കായംകുളം എഇഒ: പി.രാജേന്ദ്രന്, എന്‍ടിയു വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
വൈകിട്ട് 3.15ന് സംഘടനാ സമ്മേളനം. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗവന് ഉദ്ഘാടനം ചെയ്യും. എന്‍ടിയു ഉപാധ്യക്ഷന്‍ സി.സദാനന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.അഞ്ചിന് സാംസ്ക്കാരിക സമ്മേളനത്തില്‍ എന്‍ടിയു ഉപാധ്യക്ഷന്‍ അശോക് ബാദൂര്‍ അധ്യക്ഷത വഹിക്കും. പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രഭാഷണം നടത്തും.
എട്ടിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. എന്‍ടിയു പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കും. ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്, ഫെറ്റോ പ്രസിഡന്റ് എസ്.വാരിജാക്ഷന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 11.45ന് വിദ്യാഭ്യാസ സമ്മേളനം ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി.കെ.ജോസ് അധ്യക്ഷത വഹിക്കും. രണ്ടിന് വനിതാ സമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.ആശാമോള്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു മുന്‍ അധ്യക്ഷ സി.ജീജാഭായ് അധ്യക്ഷത വഹിക്കും.
വൈകിട്ട് 3.30ന് ഭാരവാഹി പ്രഖ്യാപനം. 3.45ന് പ്രകടനം, 4.30ന് പാര്‍ക്ക് മൈതാനിയില്‍ പൊതുസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കും. എന്‍ടിയു ജനറല്‍ സെക്രട്ടറി ടി.എ.നാരായണന്, സംസ്ഥാന സമിതി അംഗം ടി.പി.ജയചന്ദ്രന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ജില്ലാ പ്രസിഡന്റ് കെ.മധുസൂദനന്‍പിള്ള സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ശ്രീജിത് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: