കല്‍പ്പറ്റ: അധ്യായന വര്‍ഷം അവസാനിക്കാറായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ വിദ്യാഭ്യസ വകുപ്പിന് കഴിഞ്ഞില്ലെന്ന് യുഡിഎഫ് അനുകൂല സംഘടനായായ ജിഎസ്ടിയു. ഫെബ്രുവരി ആറ്, ഏഴ്, എട്ട് തിയതികളില്‍ ബത്തേരിയില്‍ നടക്കുന്ന 23 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന ഭാരവാഹികളായ എം.സലാഹുദ്ദീന്, കെ.സുരേഷ്കുമാര്‍, ജെ.ശശി തുടങ്ങിയവര്‍.
മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകള്‍ക്കായി വിദ്യാലയത്തിന് തുക അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമുകള്‍ നല്കാന് സ്ഥാപനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ തുണി വിതരണം കുത്തകകളെ ഏല്‍പ്പിച്ചതോടെ യൂണിഫോം തുണി ലഭിക്കാതെയായി. ഇടപാടില്‍ വന്‍ അഴിമതി നടന്നതായുള്ള ഭാരവാഹികള്‍ പറഞ്ഞു. യൂണിഫോം ലഭിക്കാത്തത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയായതായി സംഘടനാ നേതാക്കള്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ നിലച്ചുപോയ ഗോത്രസാരഥി പദ്ധതിയും വിദ്യാഭ്യാസ, പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ പരാജയമാണെന്നും ഇവര്‍ സമ്മതിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് മുന്നിട്ടുനില്‍ക്കുന്നതായും ഇവര്‍ പറഞ്ഞു. ഇവിടങ്ങളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1: 60 വരെ ആകുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത എയ്ഡഡ് സ്കൂളുകളില്‍ ഇത് 1 : 35 വരെയെയുള്ളൂ. ഇക്കാര്യവും വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി എടുക്കേണ്ടതാണ്. സമ്മേളനം കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: