കാസര്‍കോട്: മാതാപിതാക്കളുടെ സഹായത്തോടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് വര്‍ഷത്തിനുശേഷം മദ്രസ അധ്യാപകനും മാതാവും അറസ്റ്റില്‍. 2007ല്‍ തൃശ്ശൂറ്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കാസര്‍കോട്ട് നിന്നുമാണ് പോലീസ് പിടികൂടിയത്. വരവൂറ്‍ കുമുളിമുക്ക് മേച്ചേരിക്കുണ്ട് വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (35), ഉമ്മ നബീസ(55) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ അബ്ദുള്‍ ഖാദറിണ്റ്റെ പിതാവ് മമ്മിക്കുട്ടി നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അബ്ദുള്‍ ഖാദറിണ്റ്റെ ഭാര്യ മൈമുനയെ വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് അബ്ദുള്‍ ഖാദറും മാതാവ് നബീസയും രണ്ട് മാസം പ്രായമായ കൈക്കുഞ്ഞുമായി രക്ഷപ്പെട്ടു. ഇതിനിടയില്‍ മമ്മിക്കുട്ടി അറസ്റ്റിലാവുകയും തൃശ്ശൂറ്‍ സെഷന്‍സ് കോടതി വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. പിന്നീട് ഹൈക്കോടതി വധശിക്ഷ ൩൦ വര്‍ഷത്തെ കഠിനതടവായി ചുരുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി അബ്ദുള്‍ ഖാദറും നബീസയും കുട്ടിയുമായി കാസര്‍ കോട്ടുണ്ട്. ഭീമനടി, കാലിക്കടവ്, പള്ളിക്കര, മൊഗ്രാല്‍പുത്തൂറ്‍, മൊഗര്‍, ഉജംഗൂറ്‍ എന്നിവിടങ്ങളില്‍ പ്രതി മദ്രസ അധ്യാപകനായി. ഉജംഗൂറ്‍ പള്ളിക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നബീസയെ മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ നിന്നും പിടികൂടി. ഇതിനിടെ കര്‍ണാടക സുള്ള്യയില്‍ നിന്നും അബ്ദുള്‍ ഖാദര്‍ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. കുടുംബത്തില്‍ മറ്റാരുമില്ലെന്നും ജീവിക്കാനാണ് കാസര്‍കോട്ടെത്തിയതെന്നുമായിരുന്നു ഇവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചത്. തൃശ്ശൂറ്‍ റൂറല്‍ എസ്പി അജിതാബീഗത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് ഡിവൈഎസ്പി വേണുഗോപാലിണ്റ്റെയും സിഐ പി.എസ്.സുരേഷ്കുമാറിണ്റ്റെയും നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസുകാരായ മുഹമ്മദ് അഷറഫ്, ഹബീബ്, സന്താഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കുമ്പള സിഐ സിബി തോമസ്, എസ്‌ഐ ഫിലിപ്തോമസ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സിനീഷ് സിറിയക്, സി.കെ.ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: